തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
കേരളം-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 14 വരെ മത്സ്യബന്ധനത്തിനു പോകുന്നതും വിലക്കിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ചിലയവസരങ്ങളിൽ ഇത് 65 കിലോമീറ്റർ ആയി മാറാനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.