ഹജ്ജ് തീർത്ഥാടനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച മുൻ നടി സനാ ഖാന് നേരെ വിമർശനം. ഹജ്ജ് കർമം സന പ്രകടനമാക്കി മാറ്റുകയാണെന്നാണ് നടിക്ക് നേരെ ഉയർന്നിരിക്കുന്ന വിമർശനം.
ഹജ്ജ് തീർത്ഥാടനത്തിന്റെ നിരവധി ചിത്രങ്ങളാണ് സനാ ഖാൻ പങ്കുവച്ചിരുന്നത്. വികാരങ്ങൾ പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും ഇൻസ്റ്റഗ്രാമിൽ സന കുറിച്ചിരുന്നു. ഭർത്താവ് അനസ് സെയ്ദിനൊപ്പമാണ് സന ഹജ്ജ് തീർത്ഥാടനത്തിനെത്തിയത്.’അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി’ – അവർ കുറിച്ചു.
‘ഒരു വ്യക്തിയുടെ ഷോ ഓഫ്. ശ്രദ്ധ തേടുന്നവൾ, ഇപ്പോൾ പ്രശസ്തമാകാൻ മതം ഉപയോഗിക്കുന്നു’ എന്നൊക്കെയാണ് സനയുടെ ചിത്രത്തിന് നേരെ വരുന്ന കമെന്റുകൾ.
‘പ്രസിദ്ധിക്കു വേണ്ടിയുള്ള ദാഹം നന്മ ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല. ഇത് ഗ്ലാമർ ജീവിതത്തിനു വേണ്ടിയുള്ള ആസക്തിയാണ്. നിങ്ങൾക്ക് ക്യാമറയിൽ നിന്ന് മാറി നിൽക്കാനാവില്ല.’എന്നും കമന്റുണ്ട്.
Thank you so much @faadanish for such an amazing and warm welcome.
You definitely made my Hajj landing worth remembering.
Alhamdullilah
Jazakallah khair @MHSACO 🙌🏻#sanakhan #hajj #SaudiArabia #altanfeethi pic.twitter.com/57Zspw4Dta— Saiyad Sana Khan (@sanaak21) July 3, 2022