കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്.
തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്.