കണ്ണൂർ: തലശേരിയിൽ കടൽപാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മർദിച്ചെന്നുമാണ് യുവതി ഉയർത്തുന്ന പരാതി.
ഭർത്താവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. സ്റ്റേഷനിലെത്തിയപ്പോൾ മദ്യപിച്ച് മഫ്തിയിലെത്തിയ മറ്റൊരു ഓഫീസറുടെ നേതൃത്വത്തിൽ ബൂട്ടിട്ട് നടുവിന് ചവിട്ടുകയും നിരവധി പ്രാവശ്യം തലയ്ക്കടിക്കുകയും ചെയ്തതുവെന്നും പരാതിയിൽ പറയുന്നു.
കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വംവീട്ടിൽ മേഘ വിശ്വനാഥനാണ് തലശേരി പോലീസിനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മേഘയേയും ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി പ്രത്യുഷിനേയും തലശേരി എസ്ഐ മനുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
” നഴ്സായ താനും ഇലക്ട്രീഷ്യനായ ഭർത്താവും ഇരുചക്ര വാഹനത്തിൽ സംഭവ ദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ചശേഷം കാറ്റു കൊള്ളാനായി കടൽപ്പാലത്തിയപ്പോൾ തന്നെയും ഭർത്താവിനേയും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മേഘ വ്യക്തമാക്കി.