നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരാണ് ട്രെയ്ലര്‍ പുറത്തു വിട്ടത്. ജൂലൈ 21നാണ് മഹാവീര്യര്‍ തിയേറ്ററുകളില്‍ എത്തുക.എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എബ്രിഡ് ഷൈന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചിത്രപുരി എന്ന ഗ്രാമവുമായി ബന്ധപ്പെട്ട് ഒരു കോടതി മുറിയില്‍ നടക്കുന്ന വാഗ്വാദങ്ങളാണ് ട്രെയ്‌ലറിലുള്ളത്. ചിത്രം ഒരു ഫാന്റസി എന്റര്‍ടെയ്‌നറാണെന്ന സൂചനകളും ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ലാലു അലക്സ്, ലാല്‍, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.