കാസർഗോഡ്: ബ്രേക്ക് നഷ്ടമായ കെഎസ്ആര്‍ടിസി ബസ് പുറകിലേക്ക് ഉരുണ്ട് വന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ കാറ്റാംകവലയിലാണ് അപകടം നടന്നത്.
കാവുംതല സ്വദേശി ജോസഫ് ആണ് മരിച്ചത്. ജോസഫിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.