അഞ്ച് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ബയോളജിക്കല്‍ ഇ നിര്‍മ്മിച്ച കോര്‍ബെവാക്‌സും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ഉപയോഗിക്കാന്‍ ശുപാര്‍ശ നൽകി എന്‍ടിഎജിഐയുടെ സ്റ്റാന്‍ഡിംഗ് ടെക്നിക്കല്‍ സബ്കമ്മിറ്റി.
5-12 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്‌സും ആറ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനും ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. 6 മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി ഡിസിജിഐ നല്‍കിയിരുന്നു. ഏപ്രില്‍ അവസാനത്തോടെ അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബെവാക്സ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.
നേരത്തെ കോര്‍ബെവാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അംഗീകാരം ലഭിച്ചിരുന്നു. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കാനാണ് ഡിസിജിഐ അനുമതി നല്‍കിയത്. ഏപ്രില്‍ അവസാനത്തോടെ അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബെവാക്സ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതുവരെ 12 -14 പ്രായത്തിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കിയിരുന്നത്. ബൂസ്റ്റര്‍ ഡോസായി വ്യത്യസ്ത വാക്സിന്‍ കുത്തിവെയ്ക്കാന്‍ അനുമതി ലഭിക്കുന്നത് ഇത് ആദ്യമാണ്.