കോട്ടയം: യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതി ജയിൽ ചാടി. ഷാൻ കൊലക്കേസിലെ നാലാം പ്രതിയായ ബിനു മോനാണ് പുലർച്ചെ കോട്ടയം സബ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ അടുക്കളയിൽ നിന്ന് പലക വച്ചാണ് പ്രതി കടന്നത്.
രാവിലെ അടുക്കളയിലെ ജോലിക്കായി ബിനു മോനെ നിയോഗിച്ചിരുന്നു. അടുക്കളയുടെ പിൻഭാഗത്ത് ചാരി വച്ചിരുന്ന പലകയിൽ ചവിട്ടി ഇയാൾ മതിൽ ചാടുകയായിരുന്നു. അഞ്ചരയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പ്രതിയെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമത്തിലാണെന്നാണ് പൊലീസ് പറയുന്നത്.