കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അടിമുടി ദുരൂഹതകളും സസ്‌പെന്‍സുകളുമാണ് ടീസറില്‍ കാണാൻ കഴിയുന്നത്. നേരത്തെ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ കൃഷ്ണ ശങ്കറും ദുര്‍ഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയായിരുന്നു.
ഷൈന്‍ ടോം ചാക്കോയും സ്വാസികയുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്.’അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്.നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.