മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാൻ സര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാരാ പട്ടണത്തിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഷിൻസോ ആബെ. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു . ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. പരമോന്നത ബഹുമതി നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്.ജപ്പാനിൽ ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് ആബേ.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.