തലശ്ശേരി: ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് പിടിയിലായത്.
കുളിമുറിയുടെ ചുമരിൻ്റെ മുകൾഭാഗത്ത് മൊബൈൽഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്.