ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ രാംനഗര്‍ മേഖലയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം. മരണപ്പെട്ടവരെല്ലാം പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.വാഹനത്തില്‍ 11 പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡ് പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും , അഗ്‌നിശമന സേനയും സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം നടത്തി.
രാംനഗര്‍ കോട്വാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ ധേല സോണിലാണ് അപകടമുണ്ടായത്.പുലര്‍ച്ചെ അഞ്ച് മണിയോടെ യാത്രികര്‍ കോര്‍ബറ്റിലേക്ക് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ധേല ഗ്രാമത്തിലെ നദിയിലേക്ക് മറിഞ കാര്‍ ഒലിച്ചുപോയി.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജീവനോടെ രക്ഷിച്ച ഒരു പെണ്‍കുട്ടിയെ രാംനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അപടത്തില്‍ അനുശോചനം രേഖപ്പെടുത്തി