കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിക്കെതിരേ മോശം പരാമർശം നടത്തിയ യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
യുട്യൂബ് ചാനലിലൂടെ തന്നെ അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയിലാണ് സൂരജ് പാലാക്കാരനെതിരേ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ജൂണ്‍ 21-നായിരുന്നു യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള രണ്ടു വീഡിയോകൾ ഇയാൾ യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തത്. യുവതി ഈ രണ്ടു വീഡിയോകളും കോടതിയിൽ ഹാജരാക്കിയിരുന്നു.