തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗം ഇതുവരെ സജി ചെറിയാനോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല. സജി ചെറിയാന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാൻ ആണ് പാർട്ടി തീരുമാനം. അതേസമയം, അദ്ദേഹത്തിനെതിരെ എതിരെ എടുത്ത കേസ് അടക്കം ചർച്ചയാകും. പകരം തത്കാലം മന്ത്രി വേണ്ട എന്നാണ് പാട്ടിയിൽ ധാരണ.
വിവാദം തീർന്ന് സജി ചെറിയാന് വീണ്ടും അവസരം നൽകണമെന്ന് ഉൾപ്പെടെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പക്ഷേ, കേസിലെ ഭാവി അടക്കം നോക്കിയാകും തീരുമാനം. എംഎൽഎ സ്ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതകൾ ഉണ്ട്.