ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ 465 കോടി രൂപ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു. കഴിഞ്ഞ ദിവസം വിവോ ഓഫീസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ പണവും സ്വർണവും പിടിച്ചെടുത്തിരുന്നു.
2 കിലോ സ്വര്‍ണ്ണവും 73 ലക്ഷം രൂപയും കണ്ടുകെട്ടി. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.
വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി രണ്ട് ദിവസം മുമ്പ് റെയ്‍ഡ് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിലാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ കമ്പനി അധികൃതർ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
അതേസമയം, വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കാഷ്മീരിലുള്ള കന്പനിയുടെ വിതരണക്കാരന്‍റെ ഓഫീസുമായി ബന്ധമുള്ള ചൈനീസ് ബിസിനസ് പങ്കാളികൾ വ്യാജ തിരിച്ചറിയിൽ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് ഡൽഹി പോലീസിന്‍റെ സാന്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.