ഫഹദ് ഫാസിലിനെ നായകനാകുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.പെട്ടിയും ബാഗുമൊക്കെയായി ഒരു പുതിയ നഗരത്തിലേക്ക് എത്തിച്ചേരുന്ന ഫഹദിന്‍റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കില്‍ കാണാൻ കഴിയുന്നത്. ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തും.
സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ സത്യന്‍ ആണ് സംവിധാനം .ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FFahadhFaasil%2Fposts%2F587779139382621&show_text=true&width=500