പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. കുട്ടികള്‍ക്ക് മുന്നിൽ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിലാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുന്‍പ് തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ്.കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ നടനെതിരെ കേസെടുത്തിരുന്നു.