റോക്കട്രി ദി നമ്പി എഫക്ട് എന്ന ഉജ്ജ്വലമായ പേര് തന്നെ ഒരു ഉൾപ്പുളകം തനിക്ക് നൽകുന്നതായി ബോളിവുഡ് സ്റ്റാർ ഹൃതിക് റോഷൻ. ‘ഈ സിനിമക്കായി തന്റെ ഹൃദയവും ആത്മാവും നൽകിയ എന്റെ സുഹൃത്ത് നടൻ മാധവനോട് തന്റെ നിറഞ്ഞ സന്തോഷം അറിയിക്കുന്നു. മാധവന്റെ സംവിധാന അരങ്ങേറ്റത്തിന് മാഡിക്കും റോക്കട്രിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. തിയേറ്ററിൽ കാണാനുള്ള കാത്തിരിപ്പിലാണ്! ഹൃതിക് റോഷന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
റോക്കട്രി എന്ന ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി ആര്‍ മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്. റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ച് വലിയ പ്രശംസ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സും ചേർന്നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തതും മാധവന്‍ തന്നെ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവായിരിക്കുന്നത്.
The brilliant word-of-mouth for #RocketryTheNambiEffect has left me with FOMO! So happy for my friend @ActorMadhavan who gave it his heart and soul. Congratulations on your directorial debut Maddy & the entire team of Rocketry. Can’t wait to watch this in theatre!
— Hrithik Roshan (@iHrithik) July 6, 2022