ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിലെ മോഷ്ടാവ് ജോസഫിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മോഷണശ്രമത്തിനിടെ രക്ഷപ്പെടാനൊരുങ്ങിയ ജോസഫിനെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട ജോസഫിന്റെ കഴുത്തില്‍ ആരോ ബലമായി ഞെരിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയിരുന്നത്. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് രാജേന്ദ്രന് ഉണരുകയും ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു. ജോസഫിന്റെ ആക്രമണത്തില്‍ രാജേന്ദ്രന്റെ മുഖത്ത് പരുക്കേറ്റിരുന്നു.
രാജേന്ദ്രന് ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേയാണ് ജോസഫ് ഓടിയത്. തൊട്ടടുത്ത വീടിന് മുന്നില്‍ നിന്നാണ് നാട്ടുകാര്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.