വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രവും അതിലെ ഡയലോഗുകളും മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം അത്ര ചെറുതൊന്നുമല്ല. ഉമ്മച്ചികുട്ടിയെ പ്രണയിച്ച നായര് ചെക്കനായി നിവിൻ പോളിയും തകർത്തഭിനയിച്ച ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്.നിവിന്‍ പോളിയുടെ കരിയര്‍ മാറിമറിഞ്ഞ ചിത്രമായിരുന്നു ഇത് . ഇപ്പോഴിതാ റിലീസ് ചെയ്ത് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ പത്താം വര്‍ഷത്തിന്റെ സന്തോഷം വിനീത് ശ്രീനിവാസന്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലാണ് വിനീത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് കുറിപ്പ്
‘തട്ടത്തിന്‍ മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്‍ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്‍ക്കും നന്ദി.’
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fofficial.vineethsreenivasan%2Fposts%2F590311962461274&show_text=true&width=500