ഭരണഘടനാ പരാമർശം വിവാദമായതോടെ മന്ത്രി സജി ചെറിയാൻ രാജിവെച്ചു .വാര്‍ത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറി .
മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം പാർട്ടിയെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കുകയാണ്. ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തിരുന്നു.ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുൾപ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ് പാർട്ടി കോൺഗ്രസിനറെയും ആഹ്വാനം.