കാളി ദേവിയെക്കുറിച്ചുള്ള പ്രസ്താവന നടത്തിയ തൃണമൂല്‍ എം പി മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ . മൊയ്ത്രയുടെ പാര്‍ട്ടിയായ തൃണമൂല്‍ ഈ പ്രസ്താവനയെ തള്ളിയിരുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും അറിയാവുന്ന കാര്യങ്ങളാണിവയെന്നും തൃണമൂല്‍ എംപിക്ക് നേരെയുണ്ടായ ആക്രമണം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കാളി തനിക്ക് മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ച സിനിമാ പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മൊയ്ത്ര മറുപടി പറഞ്ഞത്.
എം പിയെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം . വിവാദം സോഷ്യല്‍ മീഡിയകളിലും വ്യാപിച്ച സാഹചര്യത്തിൽ പാര്‍ട്ടി പിന്തുണ പിന്‍വലിച്ച ടിഎംസിയുടെ ഔദ്യോഗിക ട്വിറ്ററിനെ മഹുവ അണ്‍ഫോളോ ചെയ്തു.
1/2 I am no stranger to malicious manufactured controversy, but am still taken aback by the attack on @MahuaMoitra for saying what every Hindu knows, that our forms of worship vary widely across the country. What devotees offer as bhog says more about them than about the goddess.
— Shashi Tharoor (@ShashiTharoor) July 6, 2022