എകെജി സെൻ്ററിൽ ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ തലസ്ഥാനത്തെ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം. എകെജി സെൻ്ററിലേക്ക് സ്ഫോടക വസ്തു അറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയ വ്യക്തിയാണെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്ന ആരോപണം ഉയരുന്നത്.അന്വേഷണത്തിൻ്റെ ഭാഗമായി തലസ്‌ഥാനത്തെ 1,400ല്‍ അധികം വരുന്ന ഡിയോ സ്‌കൂട്ടര്‍ ഉടമകളോടു പൊലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ചിരിക്കുയാണെന്നുള്ള വിവരം.
വാഹനത്തിൻ്റെ ആര്‍സി ബുക്കുമായി അതത് പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. പ്രസ്തുത നിർദ്ദേശത്തിനെതിരെ വാഹന ഉടമകളിൽ നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഡിയോ സ്കൂട്ടറിൻ്റെ ഉടമയായതിനാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട സാഹചര്യമാണ് പലരെയും പ്രതിഷേധത്തിലേക്ക് എത്തിച്ചിരിക്കുന്നത്.