നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫെയ്സ്ബുക് സ്ക്രീൻഷോട്ട് വ്യാജമെന്ന് വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു.ഫെയ്സ്‌ബുക് പേജിൽ തന്റെ അറിവിൽ ഇങ്ങനെ ഒരു പോസ്റ്റ് വന്നിട്ടില്ലന്നും അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയില്ലയെന്നുമാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത് .
ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ് :
പ്രിയപ്പെട്ടവരെ, എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ സഹീറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ screenshots പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും, പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അകൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ സഹീറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .’
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2F593974805418310&show_text=true&width=500