കാളി ദേവിയെക്കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ അഭിപ്രായം ടി എംസി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ടിഎംസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മഹുവ മൊയ്ത്ര അണ്‍ഫോളോ ചെയ്തു.കാളീ ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന കാളി സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞപ്പോളാണ് മഹുവ മൊയ്ത്ര ഈ അഭിപ്രായം പറഞ്ഞത്.
മൊയ്ത്ര ഇപ്പോള്‍ ടിഎംസി മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ മാത്രമാണ് പിന്തുടരുന്നത്. കാളീദേവി മാംസവും മദ്യവും കഴിക്കുന്ന ദേവിയാണെന്ന പ്രസ്താവനയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ എം പി ഒറ്റപെട്ടത്.കാളി വിവാദത്തില്‍ പാര്‍ട്ടി എംപി മഹുവ മൊയ്ത്രയുടെ പരാമര്‍ശത്തെ അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് അപലപിച്ചു.