കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയിൽ മുഖേന സ്വപ്ന ഇ ഡി യെ അറിയിച്ചു. സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിതും അറിയിച്ചു. അതേസമയം ഗൂഢാലോചന കേസിൽ സരിത് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ.
അതേസമയം, സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ഇന്ന് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്നയെ എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശം പരാതിയായി കണക്കാക്കി ആണ് നടപടി. സംസ്ഥാന സർക്കാരിന്റെ ഭരണകൂടാ ഭീകരതയ്ക്ക് ഇരയാണ് എച്ച്ആർഡിഎസ് എന്ന് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു വ്യക്തമാക്കി.