നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്ലീ ചിത്രം ജവാനിൽ വില്ലനായി വിജയ് സേതുപതി എത്തുന്നു. റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി സേതുപതി അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിക്കുന്നു.
ഷാരൂഖ് ഖാന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഒരു സിനിമ പാൻ ഇന്ത്യ തലത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രം 2023 ജൂൺ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.ദീപിക പദുക്കോൺ, നയൻതാര, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ഷാരൂഖ് ഖാനൊപ്പം വേഷമിടുന്നുണ്ട്. റെഡ് ചില്ലി പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ജവാൻ ഒരുങ്ങുന്നത്. ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്.