ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം ദൗർഭാഗ്യകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത് ആണിത്. മന്ത്രിയുടെ രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
അതോടൊപ്പം ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് എംപി കെ. മുരളീധരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കിൽ ഗവർണർ ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.