ഇന്ന് അന്താരാഷ്ട്ര ചുംബന ദിനമാണ്. ജനങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചുംബന ദിനം ആഘോഷിക്കുന്നത്. മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും, അവർക്കിടയിലെ സ്നേഹ ബന്ധം ശക്തമാക്കുകയും ചെയ്യാൻ ചുംബനം സഹായിക്കുന്നു. എന്നാൽ മാനസിക സന്തോഷം എന്നതിലുപരി ആരോഗ്യത്തിനും ചുംബനം നല്ലതാണ്.
ചുംബനം നല്ലൊരു വേദനാ സംഹാരിയാണ്. തലവേദന, ആർത്തവ കാലത്തെ വേദന എന്നിങ്ങനെയുള്ള വേദനകൾ മാറാൻ ചുംബനം നല്ലതാണ്.ചുംബിക്കുമ്പോൾ ആരോഗ്യകരമായ രീതിയിൽ ഹൃദയമിടിപ്പിന്റെ വേഗം കൂടുകയും ഇത് രക്തസമ്മർദം കുറയ്ക്കുന്നതിന് കാരണമാകുകയം ചെയ്യുന്നു. രക്ത ധമനികൾ ഈ സമയത്ത് വികസിക്കുകയും ഇത് രക്തം ഒഴുകുന്നത് സുഗമമാക്കും.ചുംബിക്കുന്നത് സെറോട്ടോണിൻ, ഡോപമൈൻ, ഓക്‌സിടോക്‌സിൻ എന്നീ ഹോർമോണുകളും ഉത്പാദനം വർധിപ്പിക്കുകയും ഇത് മാനസിക സമ്മർദം കുറച്ച് സന്തോഷം നൽകുന്നു.
നല്ല ചുംബനം ശരീരത്തിൽ നിന്ന് കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ചുംബിക്കുമ്പോൾ വായിൽ ഉമിനീരിന്റെ ഉത്പാദനം കൂടും. അതുകൊണ്ട് തന്നെ ഈ ഉമിനീർ പല്ലുകളിലെ പ്ലാക്കിനെ കഴുകി കളയുന്നു.
ചുംബിക്കുന്നത് മുഖത്തിന് നല്ലൊരു വ്യായാമമാണ്. ഇത് പേശികളെ ദൃഢമാക്കുകയും അയഞ്ഞ് തുങ്ങുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.ചുംബിക്കുന്നത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നു.