കൊച്ചി: പി സി ജോർജിന് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സോളാർ കേസ് പ്രതിയായ പരാതിക്കാരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പി സി ജോർജിന് ജാമ്യം കിട്ടിയത്. തന്‍റെ ഭാഗം കേൾക്കാതെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത് എന്നാണ് പരാതിക്കാരിയുടെ വാദം.
പി സി ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ പൊലീസ് ചുമത്തിയില്ലെന്നും ഹർജിയിലുണ്ട്. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നിലപാട് എടുക്കാനാണ് പി സി ജോർജ് നടത്തുന്ന നീക്കം.