സർവീസ് ചാർജെന്ന ഓമനപ്പേരിൽ നിർബന്ധിത ‘ടിപ്പ്’ വാങ്ങൽ ഇനി മുതൽ ഇല്ല. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബില്ലുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. ചാർജ് നൽകാൻ നിർബന്ധിതരായ ഉപഭോക്താക്കളുടെ പരാതികൾ വർധിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.
“സർവീസ് ചാർജ്” എന്ന പേരിൽ ഭക്ഷണത്തിന്റെ ചാർജിനൊപ്പം ഒരു ഉപഭോക്താവിന്റെ ബില്ലിൽ റെസ്റ്റോറന്റുകൾ പലപ്പോഴും 5% മുതൽ 15% വരെ ടിപ്പ് ചേർക്കുന്നു. അതായത് 100 രൂപക്ക് ഭക്ഷണം കഴിച്ചാൽ 105 രൂപ മുതൽ 115 രൂപ വരെ ബില്ല് അടക്കേണ്ടി വരും. പലപ്പോഴും പലരും ടിപ്പ് ആയി പണം നൽകാറുണ്ട്. എന്നാൽ ഇത് നിർബന്ധിതമായതോടെയാണ് എതിർപ്പുയർന്നത്.
റസ്റ്റോറന്റുകൾക്ക് ഇനി ബില്ലിൽ “ഡിഫോൾട്ടായി അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി സർവീസ് ചാർജ് ചേർക്കാൻ” കഴിയില്ലെന്ന് പുതിയ നിയമങ്ങൾ പറയുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ റെസ്റ്റോറന്റുകളെ “മറ്റെന്തെങ്കിലും പേരിൽ” ഉപഭോക്താക്കളിൽ നിന്ന് തുക ശേഖരിക്കുന്നതിൽ നിന്നും, ടിപ്പ് നൽകാൻ വിസമ്മതിക്കുന്ന ഉപഭോക്താക്കൾക്ക് സേവനം അല്ലെങ്കിൽ പ്രവേശനം നിഷേധിക്കുന്നതിൽ നിന്നും തടയുന്നു.
റസ്റ്റോറന്റുകളിൽ ടിപ്പിംഗ് നൽകുന്നതിനെച്ചൊല്ലി കുറച്ച് വർഷങ്ങളായി രാജ്യത്ത് രൂക്ഷമായ ഒരു തർക്കം നിലനിൽക്കുന്നുണ്ട്, ഈ അധിക ചാർജിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. 2017ൽ ഗവൺമെന്റിന്റെ ഉപഭോക്തൃകാര്യ വകുപ്പ് വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉപഭോക്താക്കൾ മെനു കാർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലകൾ സർക്കാർ നികുതികൾക്കൊപ്പം നൽകിയാൽ മതിയെന്ന് പറഞ്ഞു.
ടിപ്പ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾക്ക് അവരുടെ “വിവേചനാധികാരം” ഉപയോഗിക്കാമെന്നും ഉപഭോക്താവിന്റെ സമ്മതമില്ലാതെ അധിക നിരക്കുകൾ ഈടാക്കുന്നത് “അന്യായമായ വ്യാപാര സമ്പ്രദായത്തിന്” തുല്യമാണെന്നും വകുപ്പ് പറഞ്ഞു.
അതേസമയം, ജീവനക്കാർക്ക് ന്യായമായ വേതനം നൽകാനും ചെലവ് നിറവേറ്റുന്നതിനായി ഉൽപ്പന്ന വില വർദ്ധിപ്പിക്കാനും സർക്കാർ റെസ്റ്റോറന്റുകളെ പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും, റെസ്റ്റോറന്റുകൾ ബില്ലിലേക്ക് ടിപ്പ് ചേർക്കുന്നത് തുടരുന്നു വരികയാണ്.
കഴിഞ്ഞ മാസം, സർക്കാർ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി (NRAI) വിളിച്ച മീറ്റിങ്ങിൽ, ഉപഭോക്താക്കളിൽ നിന്ന് “സേവന ചാർജുകൾ അടയ്ക്കാൻ നിർബന്ധിതരാകുന്നുവെന്നും പലപ്പോഴും ഏകപക്ഷീയമായി ഉയർന്ന നിരക്കിൽ നിശ്ചയിക്കപ്പെടുന്നു” എന്നും പരാതികൾ വർദ്ധിച്ചുവരുന്നതായി സർക്കാർ അറിയിച്ചു. ഇത്തരം അധിക നികുതി അടക്കാൻ വിസമ്മതിക്കുന്നവരെ ജീവനക്കാർ മർദ്ദിക്കുന്നതായും പരാതികൾ ലഭിച്ചതായി സർക്കാർ അറിയിച്ചു.
അര ദശലക്ഷത്തിലധികം റെസ്റ്റോറന്റുകളെ പ്രതിനിധീകരിക്കുന്ന NRAI, ഇത് “വ്യക്തിഗത നയത്തിന്റെ കാര്യമാണ്” എന്നും അത്തരമൊരു ചാർജ് ഈടാക്കുന്നത് “നിയമവിരുദ്ധമല്ല” എന്നുമാണ് അന്ന് സർക്കാരിന് നൽകിയ വിശദീകരണം. റെസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന് നികുതി നൽകിയതിനാൽ സർവീസ് ചാർജ് സർക്കാരിനും അധിക വരുമാനം നേടിക്കൊടുത്തുവെന്നും അവർ വാദിച്ചു.
എന്നാൽ, ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിധി സാധാരണക്കാർക്ക് ആശ്വാസകരമാണ്. കഴിക്കുന്ന ഭക്ഷണത്തിന് സർക്കാരിന് നികുതി നൽകുന്നതിനോടൊപ്പം ഹോട്ടലിനും അധിക പണം നൽകണമെന്ന അവസ്ഥയിലായിരുന്നു ജനം. ഈ ‘പിടിച്ചുപറി’ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉയരുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ ഓൺലൈനായോ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ വഴിയോ അറിയിക്കാം.
നിർബന്ധിത ‘ടിപ്പ്’ ഇനി ഇല്ല; ഹോട്ടലുകളിലെ സർവീസ് ടാക്സിന് കടിഞ്ഞാൺ വീഴുന്നു