കോഴിക്കോട്: എൻജിനീയറിങ് വിദ്യാർഥിനിയെ വീടിനനുള്ളില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷമാണ് വടകര മണിയൂർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ തുറയൂർ എളാച്ചിക്കണ്ടി നൈസ (19) ജീവനൊടുക്കിയത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. എൻജിനീയറിങ് കോളേജിൽനിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയിരിക്കുന്നത്.
മൊബൈൽഫോൺസന്ദേശം കിട്ടിയ സഹപാഠികൾ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.