തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന് നായർ (99) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
പി. ഗോപിനാഥൻ നായർ 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലാണ് ജനിച്ചത്. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്കരയിലെത്തിയ ഗാന്ധിജിയെ അദ്ദേഹം നേരില്‍ കണ്ടിരുന്നു. പി. ഗോപിനാഥന് നായർ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്.
ജയപ്രകാശ് നാരായണന് നയിച്ച സത്യാഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൂദാനയജ്ഞത്തിന് നേതൃത്വം നല്കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന് നായര്‍ പങ്കെടുത്തിരുന്നു. 1951ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.
സര്‍വസേവാ സംഘം അഖിലേന്ത്യാ പ്രസിഡന്റായി പി. ഗോപിനാഥൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. 1946-48 കാലത്ത് വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. മാറാട് കലാപത്തിലും സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായെത്തിയത് പി. ഗോപിനാഥൻ നായരായിരുന്നു. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി അദ്ദേഹം പ്രവർത്തിച്ചു.