ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്കേറ്റു. വിശാൽ നായകനായി അഭിനയിക്കുന്ന ലാത്തി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരത്തിന് അപകടം സംഭവിച്ചത്. തുടർന്ന് ചിത്രീകരണം നിറുത്തിവച്ചു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന വീഡിയോ നേരത്തെ വിശാൽ പങ്കുവച്ചിരുന്നു. ലാത്തിയുടെ ചിത്രീകരണത്തിനിടെ മുൻപും വിശാലിന് പരിക്കേറ്റിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിശാൽ അവതരിപ്പിക്കുന്നത്. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്യുന്നത്. എ. വിനോദ്‌കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സുനൈന ആണ് നായിക. തമിഴിന് പുറമെ, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ എത്തുന്ന ചിത്രം റാണ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.