അല്ലു അർജുൻ നായകനായ പുഷ്പ 2 വിലേക്ക് പുതിയ കഥാപാത്രമായി വിജയ് സേതുപതീയും.അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുക്കുന്നതും. ചിത്രത്തിന്റെ തിരക്കഥ മെച്ചപ്പെടുത്തുന്നതിനായി ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലേയ്ക്ക് വിജയ് സേതുപതി കൂടി എത്തുകയാണ്. പുഷ്പ- ദ റൂൾ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
രണ്ടാം ഭാഗത്തിൽ ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.പുഷ്പ ആദ്യ ഭാഗത്തിനു വേണ്ടി അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് സേതുപതിയെയായിരുന്നു. പിന്നീട് ആ കഥാപാത്രം ഫഹദ് ഫാസിൽ ചെയ്യുകയായിരുന്നു.
പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയിലുൾപ്പടെ തകർപ്പൻ വിജയമായിരുന്നു. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിൽ രണ്ടാം ഭാഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
As per media reports @VijaySethuOffl will play the main antagonist pitched against @alluarjun in #Sukumar’s #Pushpa sequel! #FahadhFaasil ‘s powerful police officer character will still be part of the multi-starrer.
— Sreedhar Pillai (@sri50) July 5, 2022