നടൻ അക്ഷയ് കുമാറിന്റെ രാഷ്ട്രീയ പ്രവേശനമാണ് ചർച്ച. അടുത്തിടെ ലണ്ടനിലെ പോൾ മാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിൽ നടന്ന “ഹിനുജസ് ആൻഡ് ബോളിവുഡ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നടനോട് രാഷ്ട്രീയത്തിൽ ചേരുന്നതിനെക്കുറിച്ച് ചോദ്യം ചോദിച്ചിരുന്നു.
എന്നാൽ അക്ഷയ് കുമാർ പറഞ്ഞത് സിനിമയിലൂടെ മാത്രമേ താൻ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുന്നുള്ളൂവെന്നാണ്.
‘സിനിമ ചെയ്യുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒരു അഭിനേതാവെന്ന നിലയിൽ, സിനിമയിൽ സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. 150 സിനിമകളുടെ ഭാഗമായിട്ടുണ്ട് ഞാൻ. എന്നാൽ എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തത് രക്ഷാബന്ധൻ ആണ്. ‘എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.