കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവ് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നത്.നാഗ്പൂരിലെ സവോനറിൽ ഒരു ലോഡ്ജ് മുറിയിലാണ് സംഭവം .28 -കാരനായ അജയ് എന്ന യുവാവ് ആണ് ലൈംഗികബന്ധത്തിനിടെ മരിച്ചത്. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു.
4 മണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവാവിന്റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് അജയ് മധ്യപ്രദേശ് സ്വദേശിയായ 23 കാരി കാമുകിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഭാവിയിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.പെൺകുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.
യവാവിന്റെ അടുത്തുനിന്നോ മുറിയിൽ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവാവ് ഒന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
അതേസമയം ലൈംഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വളരെ വളരെ അപൂർവമാണെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഉണ്ട് എന്നും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു.