കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ ഭരിക്കുന്നത് തൊഴിലാളി യൂണിയനുകളെന്ന് നിയമസഭയിൽ ഗതാഗത മന്ത്രി. ഉന്നത ഉദ്യോഗസ്ഥർ മാറിയാലും യൂണിയനുകളെ മാറ്റാനാകില്ല. ഈ രീതി മാറാതെ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനാകില്ല. ഇത് കേരളത്തിൽ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലുമില്ല. ഇക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള പരിഹാരം സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുക എന്നാതാണെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. എല്ലാ യൂണിയനുകളുമായും ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.