കോട്ടയം: കോട്ടയത്തെ ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ, കമ്മിറ്റിയംഗം വിഷ്ണു ഗോപാൽ, വിഷ്ണു രാജേന്ദ്രൻ, അരുൺകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട മൂന്നുപേർ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയടക്കം കല്ലേറിനുണ്ടായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകർ നേരത്തേ പരാതിപ്പെട്ടിരുന്നു. എകെജി സെന്ററിലേക്ക് ബോംബേറുണ്ടായതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിലായിരുന്നു ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്.
















