കൊച്ചി: ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്‍റെ വസ്തുതകളിലോ യാഥാര്‍ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളുവെന്ന് ഹൈക്കോടതി പറഞ്ഞു.
ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങൾ ഇതില്‍ പരിഗണിക്കേണ്ടതുണ്ട് . ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നിരീക്ഷണം. അച്ഛൻ മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അപ്പീൽ പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം
ലൈംഗിക അതിക്രമ കേസുകളും അതുപോലെ മറ്റു കേസുകളും ഒരേ രീതിയിൽ പരിഗണിക്കരുത് എന്നാണ് ജസ്റ്റിസ് കൗസർ അടപ്പകത്ത് കോടതി ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. പത്തനാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അച്ഛന് അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ചുമത്തിയിരുന്നു. പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതിന്റെ പേരിൽ ലൈംഗിക അതിക്രമ കേസുകളെ നിസ്സാരമായി കാണാനാവില്ല. നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി. കാലതാമസം വന്നു എന്നതിന്റെ പേരിൽ കേസ് പരിഗണിക്കാതിരിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കുന്നുണ്ട്.