സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയായ മെഡിസെപ്പിലെ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ ജില്ലകളിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ ഇല്ലെന്ന് പരാതി. പ്രമുഖ ആശുപത്രികൾ ഇല്ലാത്ത പട്ടികയ്ക്ക് എതിരെ ജീവനക്കാരും ഭരണപക്ഷ പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി.
രണ്ടര വര്‍ഷം മുമ്പ് പദ്ധതി നടത്തിപ്പ് റിലയന്‍സ് കമ്പനിക്കു നല്‍കിയപ്പോഴും കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ പട്ടികയില്‍ ഇല്ലായിരുന്നു. ജീവനക്കാരുടെയും പ്രതിപക്ഷ സര്‍വീസ് സംഘടനകളുടേയും ശക്‌തമായ എതിര്‍പ്പിനെത്തുടര്‍ന്ന് റിലയന്‍സുമായിട്ടുള്ള കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ഓറിയൻ്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നടത്തിപ്പ് അവകാശം നല്‍കിയത്.
മെഡിസപ്പ് പദ്ധതിയുടെ ഉദ്‌ഘാടനം കഴിഞ്ഞു ആണ് പട്ടിക പുറത്തുവിട്ടത് . പട്ടികയിൽ പ്രധാനപ്പെട്ട ആശുപത്രികള്‍ ഇല്ലെന്നു ജീവനക്കാര്‍ അറിഞ്ഞതോടുകൂടിയാണ് ജീവനക്കാരും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.