മഹാരാഷ്ട്രാ നിയമസഭയിലെ പ്രതിപക്ഷ നേതാവായി എന്‍സിപി നേതാവ് അജിത് പവാർ.. 288 അംഗ സഭയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്‍സിപി ഉയര്‍ന്നുവെന്നും പവാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുമെന്നും സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പ്രഖ്യാപിച്ചു.
എന്‍സിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പവാറിന്റെ പേര് നിര്‍ദ്ദേശിച്ചത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, അജിത് പവാറിനെ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് വിശേഷിപ്പിച്ചു.
മഹാവികാസ് അഘാഡി സഖ്യത്തെ പിളര്‍ത്തി മഹാരാഷ്ട്രാ മുഖ്യമന്ത്രി പദത്തിലെത്തിയ ഏകനാഥ് ഷിന്‍ഡെ, സഖ്യകക്ഷിയായ ബിജെപിയുടെ പിന്തുണയോടെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പു വിജയിച്ചിരുന്നു. മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാണ് ഏകനാഥ് ഷിന്‍ഡേ.