ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വിപ്ലവ നായകൻ അല്ലുരി സിതാരാമരാജുവിന്റെ വെങ്കല പ്രതിമ ആന്ധ്രാപ്രദേശിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ആന്ധ്രാപ്രദേശിലെ എഎസ്ആർ നഗറിലുള്ള മുനിസിപ്പൽ പാർക്കിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അല്ലുരി സിതാരാമരാജുവിന്റെ 125-ാം ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ 30 അടി ഉയരത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്.
അല്ലുരിയുടെജീവിതം രാജ്യത്തിന് മുഴുവൻ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ആദിവാസികളുടെ ധീരതയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ് അല്ലൂരി സീതാരാമ രാജു, അദ്ദേഹത്തിന്റെ മഹത്തായ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും രാജ്യത്തെ ആദിവാസികൾക്ക് ആവശ്യമായതെല്ലാം എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലംബസിങ്കിയിൽ അല്ലുരി സ്മാരക മ്യൂസിയം പണിയുമെന്നും വിശാഖപട്ടണത്ത് ട്രൈബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അല്ലൂരി സീതാരാമ രാജുവിന്റെ അനന്തരവൻ അല്ലൂരി ശ്രീരാമ രാജുവിനെയും അല്ലൂരിയുടെ അടുത്ത ലെഫ്റ്റനന്റ് മല്ലു ഡോറയുടെ മകൻ ബോഡി ഡോറയെയും പ്രധാനമന്ത്രി ആദരിച്ചു.