കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. സർക്കാർ നഴ്സിംഗ് കോളജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ് (20) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പ്രദേശത്ത് അതിശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഏഴോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.