പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി സ്കൂൾ ടീച്ചറെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം. മുപ്പതുകാരിയായ വിവാഹിതയാണ് കൊല്ലപ്പെട്ട അധ്യാപിക. ടീച്ചറുമായുള്ള പ്രണയബന്ധം പുറത്തറിഞ്ഞാൽ ചീത്തപ്പേരുണ്ടാകുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായത്. ഇരുമ്പ് ദണ്ഡുകൊണ്ടാണ് പ്രതി അധ്യാപികയെ അടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതക ദിവസം പ്രതി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാർത്ഥി അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ധം തുടരണമെന്ന് അധ്യാപിക വാശി പിടിച്ചു. വിദ്യാർത്ഥി സഹപാഠികളായ പെൺകുട്ടികളോട് സംസാരിക്കുന്നത് പോലും അധ്യാപികയെ അസ്വസ്ഥയാക്കിയിരുന്നു. വിദ്യാർത്ഥിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു.
ആദ്യം മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് .എന്നാൽ പൊലീസ് പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞു . അധ്യാപികയുടെ വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമടക്കമുള്ളവയും വിദ്യാർത്ഥി കൈക്കലാക്കി.