സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര റയിൽമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16നാണ് ഗവർണർ കത്തയച്ചത്.
സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിക്ക് കേന്ദ്ര റയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും സിൽവർ ലൈൻ ഡി.പി.ആർ റയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചു 2020 ഡിസംബറിൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവർണർ കത്തെഴുതിയിരുന്നു.
പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയേയും റയിൽവേ മന്ത്രിയേയും കണ്ട കാര്യവും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയുണ്ട്.