ആരോഗ്യകരമായ രക്തചംക്രമണം രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. രക്തചംക്രമണം തകരാറിലായാല്‍ പല രോഗങ്ങളും ശരീരത്തില്‍ വളരാന്‍ തുടങ്ങും. മോശം രക്തചംക്രമണം തലച്ചോറ്, ഹൃദയം, കരള്‍, വൃക്കകള്‍, അവയവങ്ങള്‍ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തും.
രക്തചംക്രമണം മോശമായാല്‍ പ്രമേഹം, രക്തം കട്ടപിടിക്കല്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഏത് പ്രായത്തിലുമുള്ള വ്യക്തികള്‍ക്കും ഇത് സംഭവിക്കാം, കാരണം ഇത് വളരെ സാവധാനത്തിലുള്ള പ്രക്രിയയാണ്.പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടുന്നത്, പ്രമേഹം, ത്രോംബോസിസ്, പള്‍മണറി എംബോളിസം, പെരിഫറല്‍ ആര്‍ട്ടറി രോഗം, വെരിക്കോസ് വെയിന്‍, റെയ്നൗഡ്സ് രോഗം, പൊണ്ണത്തടി എന്നിവയാണ് ശരീരത്തില്‍ രക്തചംക്രമണം മോശമാകാനുള്ള ചില പ്രധാന കാരണങ്ങള്‍.
ശരീരത്തില്‍ രക്തചംക്രമണ സംവിധാനം മോശമായാലുള്ള ലക്ഷണങ്ങൾ ഇതൊക്കെയാണ് .
വിശപ്പില്ലായ്മ
വിശപ്പ് കുറവാണെങ്കില്‍ അത് രക്തചംക്രമണം വഷളാകുന്നതിന്റെ ലക്ഷണമാകാം. മോശം രക്തചംക്രമണം വിശപ്പില്ലായ്മയിലേക്ക് നയിക്കുകയും ഉപാപചയ നിരക്ക് കുറയ്ക്കുകയും ചെയ്യും. ഇത് ദഹനപ്രക്രിയയില്‍ അസ്വസ്ഥതകളും ഉണ്ടാക്കും.
ക്ഷീണം
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് രക്തചംക്രമണം മോശമായതിന്റെ ലക്ഷണമാകാം. രക്തചംക്രമണം മോശമായാല്‍ ശരീരത്തിലെ അവയവങ്ങള്‍ക്കും പേശികള്‍ക്കും ഓക്‌സിജനും പോഷകങ്ങളും ലഭിക്കില്ല, അതിനാല്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങുന്നു.
ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം
രക്തചംക്രമണം മോശമാണെങ്കില്‍ നിങ്ങളുടെ പ്രതിരോധ സംവിധാനവും ദുര്‍ബലമാകും. രക്തചംക്രമണവ്യൂഹത്തില്‍ ഒരു തകരാറുണ്ടെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും ദുര്‍ബലമാകും. തണുത്ത കൈകളും കാലുകളും രക്തചംക്രമണം വഷളാകുമ്പോള്‍ അവയവങ്ങളിലേക്ക് രക്തം എത്താന്‍ കഴിയില്ല, അതിനാല്‍ കൈകളും കാലുകളും തണുത്തേക്കാം. രക്തചംക്രമണം മോശമാകുമ്പോള്‍ ഹൃദയത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള അവയവത്തിന് ചൂട് നല്‍കാന്‍ ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോള്‍, അത് കൈകളും കാലുകളും തണുക്കുന്നതിലേക്ക് എത്തും.
മലബന്ധം
പതിവായി മലബന്ധം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, രക്തചംക്രമണം വഷളായിട്ടുണ്ടെന്നതിന്റെ സൂചനയാണ് . വയറിളക്കം, അടിക്കടിയുള്ള വയറുവേദന, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ രക്തചംക്രമണം മോശമായതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ തോന്നുന്നുവെങ്കില്‍, ഡോക്ടറെ സമീപിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചില വഴികള്‍ സ്വീകരിക്കാം.
രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടത്
ധാരാളം വെള്ളം കുടിക്കുക. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക.രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം മസാജ് ചെയ്യുക എന്നതാണ്. ഒരു മസാജിന് ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ മാത്രമല്ല, ശരീരത്തിന്റെ രക്തയോട്ടം ഉത്തേജിപ്പിക്കാനും കഴിയും. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുന്നത് രക്തചംക്രമണം ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗശാന്തി പ്രക്രിയയ്ക്കും പ്രധാനമാണ് .രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക. അമിതമായ മദ്യപാനം ധമനികള്‍ കഠിനമാക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് രക്തം ശരിയായി ഒഴുകാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ശരീരത്തിലെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സ്ട്രെച്ചിംഗ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.