വയനാട് : രാഹുൽഗാന്ധി എം പിയുടെ കൽപറ്റയിലെ എം പി ഓഫിസ് ആക്രമണത്തിനിടെ ഗാന്ധി ഫോട്ടോ തകർത്ത സംഭവം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്‍റ് സംഷാദ് മരയ്ക്കാർ. ഇത്തരമൊരു നീക്കം പൊലീസിന്‍റെ വീഴ്ച മറയ്ക്കാൻ ആണ്. അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഇത് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോലീസ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫർ കയറി ഇറങ്ങിയതിന് ശേഷവും എസ് എഫ് ഐ പ്രവർത്തകർ ഓഫീസിന് സമീപത്തായി ഉണ്ടായിരുന്നു.