തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ എംഎൽഎമാരെ അതിരൂക്ഷമായി വിമർശിച്ച് സ്പീക്കർ എംബി രാജേഷ് രംഗത്ത്. അംഗങ്ങൾ നിയമസഭയിൽ കൂട്ടം കൂടി നിന്നു സംസാരിക്കുന്നത് പതിവാണെന്നും സഭാ നടപടികളിൽ എംഎൽഎമാർ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
രാഷ്ട്രീയ വിവാദമുള്ള വിഷയങ്ങളിൽ മാത്രമാണ് എംഎൽഎമാർക്ക് താത്പര്യമെന്നും സ്പീക്കർ വിമർശിച്ചു. സഭ നടക്കുന്നതിനിടെ അംഗങ്ങൾ ചെയറിന് നേരെ പുറം തിരിഞ്ഞു നിൽക്കുന്നത് പതിവായിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.