തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. താരത്തിന്റെതായി പുറത്തുവരുന്ന സിനിമകൾക്ക് മാത്രമല്ല, ചിത്രങ്ങൾക്കും മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുള്ള താരത്തിന്റെ സ്റ്റെെലിനെ പിന്തുടരുന്നവരും ഏറെയാണ്. ഇപ്പോഴിതാ പേസ്റ്റൽ ഷെയ്‌ഡ്‌സിലുള്ള സാരിയിൽ തിളങ്ങുകയാണ് സായ് പല്ലവി. വളരെ പ്രസരിപ്പോടെയാണ് താരത്തെ കാണപ്പെടുന്നത്. കോസ്റ്റൂം ഡിസെെനറായ നീരജ കോനയാണ് നടിയെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നത്.
അതേസമയം, ‘വിരാട പര്‍വം’ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്. ജൂണ്‍ 17ന് തിയറ്ററുകളില്‍ റിലീസ് ചെയ്‌ത ചിത്രം ജൂലായ് ഒന്ന് മുതല്‍ നെറ്റ്ഫ്ലിക്‌സിലും സ്‍ട്രീമിംഗ് തുടങ്ങിയിട്ടുണ്ട്. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി ചിത്രത്തിൽ അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തിയത്. റാണ ദഗുബാടിയാണ് പൊലീസുകാരനായി ചിത്രത്തില്‍ എത്തിയത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.